MORE

    വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി

    Date:

    കല്‍പ്പറ്റ: കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിക്കടുത്തുള്ള സ്വകാര്യ ഫാമുകളിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി.

    അടുത്തിടെ മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളില്‍ പന്നികള്‍ അസ്വാഭാവികമായി ചത്തിരുന്നു. ഒരു ഫാമില്‍ 43 ഉം മറ്റൊന്നില്‍ ഒരു പന്നിയുമാണു ചത്തത്. പന്നികള്‍ കൂട്ടത്തോടെ ചത്ത ഫാമില്‍ 300 പന്നികളാണുള്ളത്. ഇതില്‍ മൂന്നെണ്ണത്തിനു നിലവില്‍ രോഗലക്ഷണങ്ങളുണ്ട്.
    ചത്ത പന്നികളിലൊന്നിനെ പൂക്കോട് വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണു സംശയം ബലപ്പെട്ടത്. തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ. മിനി ജോസിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ എത്തിയ സംഘമാണ് സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു ഭോപ്പാലിലേക്കയച്ചത്.

    വൈറസ് പരത്തുന്നതാണ് ആഫ്രിക്കന്‍ പന്നിപ്പനി. മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നതല്ല രോഗം. അതേസമയം നാട്ടിലിറങ്ങുന്ന കാട്ടുപന്നികള്‍ വൈറസ് വാഹകരാകുന്നതിനു സാധ്യത ഏറെയാണ്.

    സംസ്ഥാനത്തിനു അകത്തേക്കും പുറത്തേക്കും പന്നികളെ കടത്തുന്നതു വിലക്കിയിട്ടുണ്ട്. പന്നി, പന്നി ഇറച്ചി, പന്നി മാംസോത്പന്നങ്ങള്‍, പന്നി വിസര്‍ജ്യങ്ങള്‍ എന്നിവ കയറ്റിയ വാഹനങ്ങള്‍ സംസ്ഥാനത്തിനകത്തു പ്രവേശിക്കുന്നതു തടയുന്നതിനു മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിനു ഫലവത്തായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...