MORE

    പാര്‍ലമെന്റില്‍ അനുമതിയില്ലാത്ത വാക്കുകളുടെ പട്ടിക പുറത്ത്

    Date:

    ന്യൂഡല്‍ഹി: ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക പുറത്തിറക്കി.

    ലോക്സഭാ സെക്രട്ടേറിയേറ്റാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    അണ്‍പാര്‍ലമെന്ററിയായി കണക്കാക്കുന്ന ഇംഗ്ലീഷ് പദങ്ങളില്‍ ചിലത് ഇവയൊക്കെയാണ്- bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears ( മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത).

    ഗദ്ദാര്‍ (ചതിയന്‍), കാലാദിന്‍ (കറുത്തദിനം), ദാദാഗിരി (വിരട്ടല്‍), നികമ്മ (പ്രയോജനമില്ലാത്തത്), ശകുനി, ഖലിസ്ഥാനി തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഹിന്ദി വാക്കുകളില്‍ ചിലത്.

    ജൂലൈ 18-നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കിയിരിക്കുന്നത്. എല്ലാ കൊല്ലവും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കുകയും സഭാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കൊല്ലം പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.

    അതേസമയം, അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതുക്കിയ പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ലോക്സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടിയുള്ള അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയില്‍ സംഘി എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായി, ബി ജെ പി എങ്ങനെയാണ് ഇന്ത്യയെ തകര്‍ക്കുന്നത് എന്ന് വിവരിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്ന് മഹുവ ട്വീറ്റില്‍ വിമര്‍ശിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...