MORE

    ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’: വി.ടി ബല്‍റാം

    Date:

    കൊച്ചി: പുതിയ പാര്‍ലമെന്റിന് മുകളിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് ഭാവ വ്യത്യാസമുണ്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.

    എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഹനുമാന്റെയും ശിവന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ ചോദ്യം. ബല്‍റാമിന്റെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

    അതേസമയം, കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ ദേശീയ ചിഹ്നമായ അശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. എക്സിക്യൂട്ടീവിന്റെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി ചിഹ്നം അനാവരണം ചെയ്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യം രം?ഗത്തെത്തിയിരുന്നു. പിന്നാലെ ദേശീയ ചി?ഹ്നം പരിഷ്‌കരിച്ച് അപമാനിച്ചതായും പ്രതിപക്ഷം ആരോപിച്ചു. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാല്‍ പുതിയ ശില്‍പത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതെന്നും ആര്‍ജെഡി ട്വീറ്റ് ചെയ്തു.

    തൃണമൂല്‍ കോണ്‍ഗ്രസും സ്തംഭത്തിനെതിരെ രം?ഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവ?ഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂല്‍ രാജ്യസഭാ വക്താവും പ്രസാര്‍ ഭാരതിയുടെ മുന്‍ സിഇഒയുമായ ജവഹര്‍ സിര്‍കാര്‍ ട്വീറ്റ് ചെയ്തു. അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് ക്രൂരഭാവമെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ തള്ളി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്തെത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യം സ്ഥാപിച്ചിരിക്കുന്ന അശോക സ്തംഭവുമായി ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതിന് യാതൊരു മാറ്റവും ഇല്ലെന്നും, വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ഭാവനയില്‍ തോന്നുന്നതാണ് ഇക്കാര്യങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു. സാരനാഥിന്റെ യഥാര്‍ത്ഥ ചിഹ്നത്തിന് 1.6 മീറ്റര്‍ ഉയരമുണ്ടെന്നും അതേസമയം പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത എംബ്ലം 6.5 മീറ്റര്‍ ഉയരത്തിലാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...