ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അജിത് കുമാറിന്റെ തുനിവ്. അജിത്ത് പുതിയ അവതാരത്തില്‍ എത്തുന്ന ചിത്ര൦ നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.
അടുത്തിടെ ഇറങ്ങിയ റേസി ചില്ല ചില്ല പ്രേക്ഷകരില്‍ ഹിറ്റാണ്, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
അജിത്കുമാറിനെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന് എച്ച് വിനോദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തിറങ്ങിയ സ്റ്റില്ലുകളില്‍ അജിത്ത് വളരെയധികം സ്റ്റൈലും പ്രകടിപ്പിച്ചു . ട്രെയിലര്‍ തീര്‍ച്ചയായും ചില ഹൈ-എനര്‍ജി ഷോട്ടുകളും ആക്ഷനും പ്രദര്‍ശിപ്പിക്കും.

