മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങളാണ് ഉണ്ണി മുകുന്ദനും ടൊവിനോ തോമസും. ഇന്ന് യുവനിരയില്‍ ശ്രദ്ധേയരായ രണ്ട് പേരുടെയും കരിയര്‍ വളര്‍ച്ചയിലും സമാനതകള്‍ ഉണ്ട്.
സഹനടന്‍ വേഷങ്ങളില്‍ തുടക്ക കാലത്ത് ടൊവിനോയും ഉണ്ണി മുകുന്ദനും അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളില്‍ വില്ലനായും എത്തി. കേന്ദ്ര കഥാപാത്രമായ സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന നിര്ബന്ധമില്ലാഞ്ഞത് രണ്ട് പേര്‍ക്കും ഗുണം ചെയ്തു.
അടുത്തിടെ പുറത്തിറങ്ങിയ ഭ്രമത്തില്‍ ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രമല്ല ചെയ്തത്. മറുവശത്ത് ഡിയര്‍ ഫ്രണ്ടില്‍ ടൊവിനോ ചെയ്തതും നായക നടനായ കഥാപാത്രത്തെ അല്ല. പക്ഷെ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു.

