MORE

    അജ്ഞാത പേടകം വെടിവെച്ചിട്ടത് തന്റെ ഉത്തരവിനെ തുടര്‍ന്ന്; പരിശോധന തുടരുന്നതായും കനേഡിയന്‍ പ്രധാനമന്ത്രി

    Date:

    ഒട്ടാവ: ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ വെടിവെച്ചിട്ടത് കാനഡ- അമേരിക്ക സംയുക്ത ഓപ്പറേഷന്റെ ഭാഗമായെന്ന് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

    തന്റെ ഉത്തരവിനെ തുടര്‍ന്ന് അമേരിക്കന്‍ ഡിഫന്‍സ് കമാന്‍ഡ് പേടകത്തെ വെടിവെച്ച്‌ വീഴ്‌ത്തുകയായിരുന്നുവെന്ന് ട്രൂഡോ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതായും കനേഡിയന്‍ സൈന്യം അജ്ഞാത വസ്തുവിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര അമേരിക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കുന്നതില്‍ നൊറോഡ് (നോര്‍ത്ത് അമേരിക്കന്‍ ഡിഫന്‍സ് കമാന്‍ഡ്) കാട്ടുന്ന ജാഗ്രതയ്‌ക്ക് നന്ദി പറയുന്നതായും ട്രൂഡോ ട്വീറ്ററിലൂടെ അറിയിച്ചു.

    കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ അമേരിക്കന്‍ വ്യോമസേന വിഭാഗത്തിന്റെ എഫ് 22 യുദ്ധവിമാനം വെടിവെച്ചിട്ടത്. പടിഞ്ഞാറന്‍ സംസ്ഥാനമായ അലാസ്‌കയ്‌ക്ക് മുകളല്‍ കാനഡയ്‌ക്ക് അടുത്തായി കാറിന്റെ വലിപ്പത്തിലുള്ള പേടകം പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറോളം പേടകത്തെ നിരീക്ഷിച്ച ശേഷമാണ് വെടിവെച്ചിട്ടത്. പേടകത്തെക്കുറിച്ച്‌ മറ്റൊന്നും വ്യക്തമല്ല. പേടകത്തില്‍ മനുഷ്യ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വെടിവെച്ചിട്ടതെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു.

    ഫെബ്രുവരി നാലിന് അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് നിര്‍മ്മിത കൂറ്റന്‍ ബലൂണിനെ യുഎസ് വ്യാമസേന തകര്‍ത്തിരുന്നു. എന്നാല്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണായിരുന്നു എന്നും ഗതിമാറി എത്തിയതാണെന്നും അവകാശപ്പെട്ട് ചൈന രംഗത്തുവന്നു. എന്നാല്‍ ചൈനീസ് ന്യായീകരണം വകവെയ്‌ക്കാതെ അമേരിക്ക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ ബലൂണ്‍ തകര്‍ക്കുകയായിരുന്നു.

    ഉത്തര അമേരിക്കന്‍ വ്യോമ അതിര്‍ത്തിയുടെ സുരക്ഷയ്‌ക്കായി അമേരിക്കയും കാനഡയും സംയുക്തമായി രൂപീകരിച്ച വ്യോമസേന കമാന്‍ഡാണ് നൊറോഡ് എന്നറിയപ്പെടുന്ന നോര്‍ത്ത് അമേരിക്കന്‍ ഡിഫന്‍സ് കമാന്‍ഡ്. 1958 ല്‍ രൂപീകൃതമായ കമാന്‍ഡിന്റെ ആസ്ഥാനം യുഎസിലെ കൊളറാഡോയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...