MORE

    ഇറാനിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു, സ്വകാര്യ ചിത്രങ്ങള്‍ വെച്ച്‌ ഭീഷണിയും: രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരെ പുതിയ കേസ്

    Date:

    ബംഗളൂരു: നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി.

    ഐപിസി 376 വകുപ്പ് പ്രകാരം മൈസൂരിലെ വിവി പുരം പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. രാഖി സാവന്ത് നല്‍കിയ വഞ്ചനാ കേസില്‍ ആദില്‍ ജയിലില്‍ കഴിയവെയാണ് ഇയാള്‍ക്കെതിരെ പുതിയ ആരോപണം. ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്.

    മൈസൂരില്‍ ഒരുമിച്ച്‌ താമസിക്കുമ്ബോള്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിക്കാമെന്ന് അഞ്ച് മാസം മുമ്ബ് പറഞ്ഞപ്പോള്‍ ആദില്‍ നിഷേധിച്ചെന്നും മറ്റ് പല സ്ത്രീകളുമായി സമാനരീതിയിലുള്ള ബന്ധമുണ്ടെന്നുമായിരുന്നു മറുപടിയെന്നും യുവതി പറയുന്നു. ഇരുവരും വളരെ അടുത്തിടപഴകുന്ന ചിത്രങ്ങള്‍ അയച്ച ശേഷം കേസുകൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

    ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മൈസൂര്‍ സ്വദേശിയായ ആദിലുമായുള്ള തന്റെ വിവാഹവിവരം രാഖി വെളിപ്പെടുത്തുന്നത്. 2022 ല്‍ വിവാഹിതരായെങ്കിലും ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നെങ്കിലും പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

    അടുത്തിടെ രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച്‌ മരിച്ചിരുന്നു. അതിന് പിന്നാലെ ആദിലിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി രംഗത്തുവന്നിരുന്നു. അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ തന്നോട് വാങ്ങിയ കോടികള്‍ തിരിച്ചു നല്‍കിയില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെന്നും രാഖി ആരോപിച്ചു. കൂടാതെ ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി ആരോപിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...