MORE

    നിരോധനം പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി; ആര്‍.എസ്.എസിനെ നിരോധിച്ചിട്ട് ഫലമുണ്ടായില്ല

    Date:

    ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിരോധനം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം ജനറല്‍ ​സെക്രട്ടറി സീതാറാം യെച്ചൂരി.

    കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അക്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് നിരോധനമെന്നാണ് പറയുന്നത്. ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടും ഫലമുണ്ടായില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

    കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒരു വശത്ത് ആര്‍.എസ്.എസ് ആണ്. ആര്‍.എസ്.എസ് അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരായാലും രാഷ്ട്രീയപരമായി ഒറ്റപ്പെടുത്തണം.

    മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട യെച്ചൂരി എല്ലാ വിധ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും സി.പി.എം എതിര്‍ക്കുന്നുവെന്നും അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...