MORE

    അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ സ്‌റ്റേ ചെയ്തു

    Date:

    എറണാകുളം: അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ.

    തിങ്കളാഴ്ച വരെയാണ് ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണ്. ഇത് എങ്ങനെ കീഴ്‌ക്കോടതിക്ക് റദ്ദാക്കാനാകും എന്ന നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസിലെ പ്രതികളായ രണ്ടു പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡയിലെടുക്കുകയും ഒമ്ബത് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ റിമാന്‍ഡിലുള്ള പ്രതികളെ വിട്ടയക്കേണ്ടി വരും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...