MORE

    കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി മ​ക​ളെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു

    Date:

    കാസര്‍ഗോഡ്: കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി മ​ക​ളെ വെ​ട്ടി​ കൊലപ്പെടുത്താന്‍ ശ്ര​മി​ച്ചു.

    കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് മ​ക​ളെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴു​ത്തി​ന് വെ​ട്ടാ​നു​ള്ള ശ്ര​മം കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ലാ​ണ് പെണ്‍കുട്ടി ര​ക്ഷ​പ്പെ​ട്ട​ത്. ഒ​ട്ടേ​റെ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ നൗ​ഷാ​ദി​നെ ആ​റു​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ല്‍​നി​ന്ന് നാ​ടു​ക​ട​ത്തി​യി​രു​ന്നു. എന്നാല്‍ പൊ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച്‌ ര​ഹ​സ്യ​മാ​യി ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച നൗ​ഷാ​ദ് ബോ​വി​ക്കാ​ന​ത്ത് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

    പി​താ​വി​ന്റെ ദു​ര്‍​ന​ട​പ്പ് ചോ​ദ്യം​ചെ​യ്ത​തി​നെ​ തുടര്‍ന്ന് മകള്‍ നൗ​ഷീ​റ​യെ (17) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.ത​ട​യാ​ന്‍ ശ്ര​മി​ച്ച മാ​താ​വ് താ​ഹി​റ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സംഭവത്തില്‍ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​ക്ക് ആ​ദൂ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നാ​ടു​ക​ട​ത്തി​യ പ്ര​തി വീ​ണ്ടും ജി​ല്ല​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ച്ച​തി​ന് നൗ​ഷാ​ദി​നെ​തി​രെ ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...