MORE

    അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ​ഖാര്‍ഗെയും? മത്സരിക്കുമന്ന് സൂചന, നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും

    Date:

    കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിച്ചേക്കുമേന്ന് റിപ്പോര്‍ട്ടുകള്‍. ദിഗ്വിജയ സിംഗ്,ശശിതരൂര്‍ മത്സരം ഏറക്കുറെ ഉറപ്പായതിന് പിന്നാലെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഖാര്‍​ഗെയുടെ പേരും ഉയര്‍ന്ന് വരുന്നത്.

    ഖാര്‍​ഗെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും.

    ഇക്കാര്യത്തെ കുറിച്ച്‌ ​ഖാര്‍ഗെയോട് ഹൈക്കമാന്റ് സംസാരിച്ചെന്നാണ് റിപ്പോട്ടുകള്‍. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണ്.

    ജി 23 നേതാക്കളില്‍ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.

    ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ സിംഗ് ഹൂഡ, പൃഥ്വിതാജ് ചവാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെയും മത്സരത്തിനായി പരിഗണിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

    മുകുള്‍ വാസ്നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ദ്വിഗ് വിജയ് സിങും ശശി തരൂരും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് മൂന്ന് മണിവരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. ഒക്ടോബര്‍ 17 നാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...