MORE

    രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു

    Date:

    ന്യൂഡല്‍ഹി | രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്)യായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു.

    സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും അനില്‍ ചൗഹാന്‍ പ്രവര്‍ത്തിക്കും.

    രാജ്യത്തെ ആദ്യ സി ഡി എസ് ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് അനില്‍ ചൗഹാന്‍ നിയമിതനായത്. ബിപിന്‍ റാവത്ത് മരണപ്പെട്ട് ഒമ്ബത് മാസത്തിന് ശേഷമാണ് നിയമനം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്നാട്ടില്‍ വെച്ച്‌ നടന്ന ഹെലികോപ്ടര്‍ അപകടത്തിലാണ് ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ മരിച്ചത്. കര-വ്യോമ-നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 2020-ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി നിയമിച്ചിരുന്നത്.

    ഇന്ത്യയുടെ രണ്ടാമത്തെ സി ഡി എസ് ആയി എത്തുന്ന അനില്‍ ചൗഹാന്‍ 2021 മെയിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 1961-ല്‍ ജനിച്ച ചൗഹാന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും പഠനം നടത്തിയിട്ടുണ്ട്. 1981-ല്‍ ഗൂര്‍ഖ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും സൈനിക ഓപ്പറേഷന്‍ രംഗത്തും കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...