MORE

    അധ്യാപക അഴിമതി കേസ്: ടി.എം.സി എംഎല്‍എ മണിക് ഭട്ടാചാര്യ അറസ്റ്റില്‍

    Date:

    പശ്ചിമ ബംഗാള്‍ അധ്യാപക അഴിമതി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിക് ഭട്ടാചാര്യ അറസ്റ്റില്‍. തിങ്കളാഴ്ച എംഎല്‍എയെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

    പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി വിദ്യാഭ്യാസത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു മണിക് ഭട്ടാചാര്യ. അധ്യാപക നിയമന അഴിമതി നടന്നത് അദ്ദേഹത്തിന്റെ കാലത്താണെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.

    കോടതി ഉത്തരവിനെത്തുടര്‍ന്ന് ഭട്ടാചാര്യയെ വിദ്യാഭ്യാസ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി.റിട്ടയേര്‍ഡ് ജസ്റ്റിസ് രഞ്ജിത് കുമാര്‍ ബാഗിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സ്വതന്ത്ര അന്വേഷണ സമിതിയായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതി അന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് ഈ സംഘത്തെ രൂപീകരിച്ചത്.

    കേസില്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റിലായതിന് പിന്നാലെയാണ് മണിക് ഭട്ടാചാര്യയെ ഇഡി ആദ്യം വിളിപ്പിച്ചത്. ഭട്ടാചാര്യയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഇഡി കണ്ടെടുത്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...