കളമശ്ശേരി: അപകടത്തില്‍പ്പെട്ട് ആളില്ലാതെ റോഡരികില്‍ കിടന്ന കാറില്‍ എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.
വൈപ്പില്‍ വളപ്പ് പന്തക്കല്‍ വീട്ടില്‍ അജിത് എന്ന 27-കാരനെയായാണ് പിടികൂടിയത്. കഴിഞ്ഞ 12ന് പുലര്‍ച്ച നാലോടെയാണ് കളമശ്ശേരി കാര്‍ബോറാണ്ടം കമ്ബനിക്ക് സമീപം അപകടത്തില്‍പ്പെട്ട കാര്‍ കണ്ടെത്തുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്നും 4.26 ഗ്രാം എം.ഡി.എം.എ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു

