പശ്ചിമ ബംഗാളിലെ ബാലൂര്‍ഘട്ടില്‍ മൂന്ന് ആദിവാസി സ്ത്രീകളെ ഇഴയാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രാദേശിക ടിഎംസി നേതാവ് ആനന്ദ റോയ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ ഒരാള്‍ പാര്‍ട്ടി പദവിയിലുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തെ നീക്കം ചെയ്യുമെന്ന് ടിഎംസി ജില്ലാ മേധാവി മൃണാള്‍ സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, ഒരു ഇര സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിക്കുകയും തനിക്ക് ടിഎംസിയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞു.

