MORE

    അമേരിക്കയില്‍ രാഹുല്‍ നടത്തിയ വിമര്‍ശനത്തിന് അമേരിക്കയില്‍ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

    Date:

    അമേരിക്കൻ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പേരെടുത്തു പറയാതെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

    അമേരിക്കയില്‍ രാജ്യത്തിനെതിരെ രാഹുല്‍ നടത്തിയ വിമര്‍ശനത്തിന് അമേരിക്കയില്‍ മറുപടി കൊടുക്കുകയായിരുന്നു നരേന്ദ്ര മോദി. അമേരിക്കൻ സന്ദര്‍ശനത്തിനിടെ നേരത്തെ രാഹില്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണമാണ് പേരെടുത്ത് പറയാതെയുള്ള മോദിയുടെ പരാമര്‍ശം.

    ‘വീട്ടില്‍ ആശയങ്ങളുടെ മത്സരം വേണമെന്നും എന്നാല്‍ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്ബോള്‍ ജനങ്ങള്‍ ഒരുമിച്ച്‌ നില്‍ക്കുകയാണ് വേണ്ടതെന്നു മോദി പറഞ്ഞു.’ശക്തമായ ഉഭയകക്ഷി യോജിപ്പ് ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. വീട്ടില്‍ ആശയങ്ങളുടെ ഒരു മത്സരം ഉണ്ടാകും – ഉണ്ടായിരിക്കണം. പക്ഷേ, നമ്മുടെ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്ബോള്‍ നാം ഒന്നായി നില്‍ക്കണം. നിങ്ങള്‍ക്കത് സാധിക്കുമെന്ന് നിങ്ങള്‍ കാണിച്ചുതന്നു. അഭിനന്ദനങ്ങള്‍’ – മോദി പറഞ്ഞു.

    രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിനുള്ള മറുപടിയായാണ് മോദിയുടെ പരാമര്‍ശം കണക്കാക്കപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്ബോള്‍ പ്രധാനമന്ത്രി മോദി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിലെ പ്രശ്നങ്ങള്‍ ഇന്ത്യയിലാണ് ഉന്നയിക്കേണ്ടത് എന്നാണ് ഇതിലൂടെ മോദി ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇന്ത്യയുമായുള്ള തങ്ങളുടെ രാജ്യത്തിന്റെ ബന്ധം ആഘോഷിക്കാൻ ഒരുമിച്ച യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയുണ്ടായി.

    ‘ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും സംവാദം എനിക്ക് മനസ്സിലാകും, എന്നാല്‍ ലോകത്തിലെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ആഘോഷിക്കാൻ നിങ്ങള്‍ ഒത്തുചേരുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’- മോദി യുഎസ് നിയമ നിര്‍മ്മാതാക്കളോടായി പറയുകയുണ്ടായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...