MORE

    അയോധ്യക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഫോണ്‍: മുസ്‍ലിം പേരില്‍ ഭീഷണി മുഴക്കിയ ദമ്ബതികള്‍ അറസ്റ്റില്‍

    Date:

    ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് മുസ്‍ലിംകളെന്ന വ്യാജേന ഭീഷണി മുഴക്കിയ ദമ്ബതികള്‍ അറസ്റ്റില്‍.

    ബിലാല്‍ എന്ന പേരില്‍ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര സ്വദേശികളായ അനില്‍ രാംദാസ് ഘോഡകെ, ഭാര്യ വിദ്യാ സാഗര്‍ ധോത്രേ എന്നിവരെയാണ് പിടികൂടിയത്. ഹിന്ദുക്കളായ ഇരുവരും മുസ്‍ലിംകളായി വേഷം കെട്ടി ആളുകളെ കബളിപ്പിച്ച്‌ പണം സമ്ബാദിച്ചതായും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലക്കാരായ പ്രതികള്‍ സെന്‍ട്രല്‍ മുംബൈയിലെ ചെമ്ബൂര്‍ ഏരിയയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്ന് അയോധ്യ പൊലീസ് സര്‍ക്കിള്‍ ഓഫിസര്‍ ശൈലേന്ദ്ര കുമാര്‍ ഗൗതം പറഞ്ഞു ഫെബ്രുവരി രണ്ടിനാണ് പ്രതി അയോധ്യാ നിവാസിയെ വിളിച്ച്‌ മണിക്കൂറുകള്‍ക്കകം ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്ബതികളെ വെള്ളിയാഴ്ചയാണ് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി നിവാസിയായ ബിലാല്‍ എന്ന വ്യാജേനയാണ് അനില്‍ രാംദാസ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി മുഴക്കിയത്. ഭാര്യ വിദ്യാ സാഗര്‍ ധോത്രേയും കേസില്‍ പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...