MORE

    അറ്റോണി ജനറല്‍പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ച്‌ മുകുള്‍ രോഹത്ഗി

    Date:

    ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത അറ്റോണി ജനറലാകാനുള്ള കേന്ദ്രസര്‍ക്കാറിന്റെ വാഗ്ദാനം നിരസിച്ചതായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അ​േറാണി ജനറലുമായ മുകുള്‍ രോഹത്ഗി ഞായറാഴ്ച അറിയിച്ചു.

    തീരുമാനത്തിന് പ്രത്യേക കാരണങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

    രോഹത്ഗിക്ക് എ.ജി സ്ഥാനം ഈ മാസം ആദ്യമാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍വരെ രോഹത്ഗി എ.ജിയായിരുന്നു. പിന്‍ഗാമിയായി 2017 ജൂലൈയില്‍ വേണുഗോപാല്‍ നിയമിതനായി. 91കാരനായ കെ.കെ. വേണുഗോപാല്‍ സെപ്റ്റംബര്‍ 30ന് പദവി ഒഴിയും. 2020ല്‍ കാലാവധി അവസാനിച്ചപ്പോള്‍, പ്രായക്കൂടുതല്‍ ചൂണ്ടിക്കാട്ടി വേണുഗോപാല്‍ പദവിയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, തുടരാന്‍ അഭ്യര്‍ഥിച്ച സര്‍ക്കാര്‍ കാലാവധി മൂന്ന് വര്‍ഷം നീട്ടിനല്‍കുകയായിരുന്നു. എന്നാല്‍, രണ്ട് വര്‍ഷം മാത്രമാണ് അദ്ദേഹം തുടര്‍ന്നത്.

    മുന്‍ ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് അവധ് ബിഹാരി രോഹത്ഗിയുടെ മകനായ മുകുകള്‍ രോഹത്ഗി, എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 1999ല്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായി. തുടര്‍ന്ന് 2002ലെ ഗുജറാത്ത് കലാപക്കേസുകളില്‍ ഗുജറാത്ത് സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് സുപ്രീംകോടതിയില്‍ ഹാജരായ അദ്ദേഹത്തെ 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എ.ജിയായി നിയമിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...