അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് പാരയായത് ആം ആദ്മി പാര്‍ട്ടി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ലെങ്കിലും ആറ് സീറ്റില്‍ മുന്നില്‍ നില്‍ക്കുകയാണ് പാര്‍ട്ടി.
എന്നാല്‍ പരമ്ബരാഗത വോട്ടുബാങ്കിലേക്ക് ആം ആദ്മി പാര്‍ട്ടി നുഴഞ്ഞുകയറിയപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് ദയനീയ തോല്‍വി. ആദ്യഘട്ട ഫലസൂചനകള്‍ പ്രകാരം 13 ശതമാനത്തിലേറെ വോട്ടാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 26 ശതമാനവും. അതേസമയം, ബിജെപിയുടെ വോട്ടുബാങ്ക് കുലുങ്ങിയില്ല. അമ്ബത് ശതമാനത്തിലേറെ വോട്ടാണ് ഭരണകക്ഷിയുടെ അക്കൗണ്ടില്‍ വീണത്.
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബി.ജെ.പിയുടേത്. 182 അംഗ സഭയില്‍ 150 ലേറെ മണ്ഡലങ്ങളില്‍ പാര്‍ട്ടി മുമ്ബില്‍ നില്‍ക്കുകയാണ്. 2017ല്‍ 99 സീറ്റിലാണ് ബി.ജെ.പി ജയിച്ചിരുന്നത്.
പതിനെട്ടു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇത്തവണ ലീഡ് ചെയ്യുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 60 സീറ്റിന്റെ കുറവ്. ആം ആദ്മി പാര്‍ട്ടി ആറു സീറ്റില്‍ ലീഡ് ചെയ്യുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച കോണ്‍ഗ്രസ് 77 സീറ്റില്‍ വിജയിച്ചിരുന്നു. മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി അന്ന് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയത് പാര്‍ട്ടിയെ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗുജറാത്തില്‍ സജീവമായിരുന്നില്ല.

