MORE

    അശോക് ഗെഹ്‌ലോട്ട്‌ കോണ്‍ഗ്രസ് അധ്യക്ഷനാകണം; ആവശ്യവുമായി സോണിയ ഗാന്ധി

    Date:

    രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി. സോണിയയുമായി ഇന്നലെ ഗെഹ്‌ലോട്ട്‌ കൂടിക്കാഴ്ച നടത്തിയിരുന്നു.

    ഈ കൂടിക്കാഴ്ചയിലാണ് അധ്യക്ഷനാകണം എന്ന ആവശ്യം സോണിയ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാല്‍ വിഷയത്തില്‍ ഗെഹ്‌ലോട്ട്‌ പ്രതികരിച്ചിട്ടില്ല.

    അധ്യക്ഷനാകാന്‍ ഇല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. ഇതേ നിലപാടാണ് ജി23 ക്കും ഉള്ളത്. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ടിന്റെ പേര് സജീവ ചര്‍ച്ചയാകുന്നത്.

    ഇതിലൂടെ കുടുംബാധിപത്യം എന്ന വിമര്‍ശനത്തിന്റെ മുന ഒടിക്കാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അശോക് ഗെഹ്‌ലോട്ടിനെ ഡല്‍ഹിയില്‍ എത്തിച്ച ശേഷം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനും ആലോചനയുണ്ട്. ഈ നീക്കത്തോട് ഗെഹ്‌ലോട്ട്‌ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിയതി അംഗീകരിക്കാനുള്ള പ്രവര്‍ത്തക സമിതി യോഗം 28ന് ചേരും. ചികിത്സക്കായി സോണിയ ഗാന്ധി വിദേശത്ത് പോകുന്നതിനാല്‍ ഓണ്‍ലൈനാണ് യോഗം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...