MORE

    ‘മരിക്കുന്നതിന് തലേദിവസം സൊ​നാ​ലി വിളിച്ചു, എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു’; വെളിപ്പെടുത്തലുമായി സഹോദരി

    Date:

    പട്ന: ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ​​​​സൊ​നാ​ലി ഫോ​ഗ​ട്ടിന്‍റെ മരണത്തില്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്.

    ഹൃദയാഘാതം മൂലമാണ് സൊ​നാ​ലി മരിച്ചതെന്ന് അംഗീകരിക്കാന്‍ കുടുംബം തയാറല്ലെന്ന് സഹോദരിമാരായ റൂപേഷ് ഫോ​ഗ​ട്ടും രമണ്‍ ഫോ​ഗ​ട്ടും വാര്‍ത്താ ഏജന്‍സി എ.എന്‍.എയോട് പറഞ്ഞു.

    മരിക്കുന്നതിന് തലേദിവസം വൈകുന്നേരം സൊനാലി തന്നെ വിളിച്ചു. അവള്‍ വാട്ട്‌സ്‌ആപ്പില്‍ സംസാരിക്കണമെന്നും എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു…, അവള്‍ കോള്‍ കട്ട് ചെയ്തെന്നും പിന്നീട് എടുത്തില്ലെന്നും മറ്റൊരു സഹോദരി റൂപേഷ് ഫോ​ഗ​ട്ട് വ്യക്തമാക്കി.

    സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യതയില്ല. അവള്‍ വളരെ ഫിറ്റായിരുന്നു. ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളും സഹോദരിയെ അലട്ടിയിരുന്നില്ലെന്നും മരണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്തണമെന്നും സഹോദരിയായ രമണ്‍ ഫോ​ഗ​ട്ട് ആവശ്യപ്പെട്ടു.

    ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ​​​​സൊ​നാ​ലി ഫോ​ഗ​ട്ട് (42) ഗോ​വ​യി​ല്‍വെച്ചാണ് മരിച്ചത്. ഗോ​വ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​​നെ​ത്തി​യ സൊ​നാ​ലി​ക്ക് തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ഞ്ജു​ന​യി​ലെ ഹോ​ട്ട​ലി​ല്‍​​ വെ​ച്ച്‌ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മ​രി​ച്ചു.

    ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എന്നാല്‍, അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. നേരത്തെ, ഭ​ക്ഷ​ണ​ത്തി​ല്‍ എ​ന്തോ ക​ല​ര്‍​ത്തി​യ​താ​യി സൊ​നാ​ലി​യു​ടെ സ​ഹോ​ദ​രി ആ​രോ​പി​ച്ചിരുന്നെങ്കിലും ഗോ​വ​യി​ലെ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ഷേ​ധി​ച്ചു.

    സോനാലിയുടെ ഭര്‍ത്താവ് സ​ഞ്ജ​യ് ഫോ​ഗ​ട്ടിനെ ആറു വര്‍ഷംമുമ്ബ് സ്വന്തം ഫാംഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സോനാലിയുടെ മരണവും അതുപോലെ ഞെട്ടലും ദുരൂഹതയുമൊക്കെ ഉയര്‍ത്തുന്നതായി.

    ദരിദ്രമായ കര്‍ഷക കുടുംബത്തിലായിരുന്നു സോനാലിയുടെ ജനനം. 2006ല്‍ ഹിസാര്‍ ദൂരദര്‍ശനില്‍ അവതാരകയായാണ് സോനാലി ആദ്യം കാമറക്ക് മുന്നിലെത്തിയത്. 2008ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ‘ടി​ക് ടോ​ക്കി’​ല്‍ സ​ജീ​വ​മാ​യി​രു​ന്ന സൊ​നാ​ലി, ‘ബി​ഗ്ബോ​സ്’ റി​യാ​ലി​റ്റി ഷോ​യി​ലും പ​​​ങ്കെ​ടു​ത്തി​രു​ന്നു. 2019ലെ ​നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദം​പു​രി​ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...