MORE

    ആഗോള പ്രശ്നങ്ങളില്‍ നരേന്ദ്ര മോദിയുടെ നിലപാടറിയാന്‍ ബൈഡന്‍ ഉറ്റുനോക്കുന്നു: ജോനാഥന്‍ ഫൈനര്‍

    Date:

    ആഗോള പ്രശ്നങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) നിലപാട് അറിയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഉറ്റുനോക്കാറുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ (എന്‍എസ്‌എ) ജോനാഥന്‍ ഫൈനര്‍.

    ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ചില കാര്യങ്ങളില്‍ സമവായത്തിലെത്താന്‍ ബൈഡനെ സഹായിക്കുന്നതില്‍ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ സമവായം ഉണ്ടാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക പങ്കുവഹിച്ചു എന്നും ഫൈനര്‍ പറഞ്ഞു.

    റഷ്യയും യുഎസും അതിന്റെ സഖ്യകക്ഷികളും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയുടെ ” ഇത് യുദ്ധത്തിന്റെ യുഗമല്ല” എന്ന പ്രസ്താവന പ്രധാനപ്പെട്ട ഒരു പോയിന്റായി ഉയര്‍ന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യാ ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുകയായിരുന്നു ഫൈനര്‍.

    വൈറ്റ് ഹൗസിലെ ഉന്നത പ്രതിനിധികള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ എന്നിവരുള്‍പ്പെടെ 700-ലധികം അതിഥികള്‍ ദീപാവലി, ഈദ്, ഗുരുപുരാബ്, ബോധി ദിനം, ക്രിസ്മസ്, ഹനുക്ക എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

    ഇന്ത്യ-യുഎസ് ബന്ധത്തെ സംബന്ധിച്ചിടത്തോളം 2023 നിര്‍ണായക വര്‍ഷമായിരിക്കുമെന്നും ഫൈനര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം, ക്വാഡ് നേതൃത്വ ഉച്ചകോടി, സിഇഒമാര്‍ തമ്മിലുള്ള സംഭാഷണം പുനരാരംഭിക്കല്‍, 2+2 ഡയലോഗ് എന്നിവയ്‌ക്ക് യുഎസിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുമെന്നും പറഞ്ഞു.

    ഇന്ത്യ-യുഎസ് ബന്ധത്തില്‍ ബൈഡന്‍ വലിയ സാധ്യതകള്‍ കാണുന്നുണ്ടെന്നും ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഫൈനര്‍ പറഞ്ഞു.

    യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജോ ബൈഡന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് നീര ടാന്‍ഡന്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേരിലാന്‍ഡ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അരുണ മില്ലര്‍, അന്താരാഷ്ട്ര ഊര്‍ജ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയുള്ള ബൈഡന്റെ പ്രത്യേക കോര്‍ഡിനേറ്റര്‍ അമോസ് ഹോച്ച്‌, യുഎസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി, റിപ്പബ്ലിക്കന്‍ സെനറ്റര്‍ നീരജ് അന്താനി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്‍മാര്‍ കണ്ടല്‍വനം കാണാന്‍ പോയിരുന്നു. ഈ അവസരത്തില്‍ പകര്‍ത്തിയതാണ് ചിത്രം. ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...