MORE

    കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസും, ബിജെപി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കലും എല്ലാം കോള്‍ഡ് സ്‌റ്റോറേജില്‍; ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റി വച്ചത് 33 ാം തവണ; കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതുകൊണ്ടാണ് പിണറായിക്ക് കൈയാമം വീഴാത്തതെന്ന് കെ.സുധാകരന്‍; സിപിഎം-ബിജെപി സഹകരണം വീണ്ടും ചര്‍ച്ചയാക്കി കെ പി സി സി അദ്ധ്യക്ഷന്‍

    Date:

    കാസര്‍കോഡ്: അഭിമുഖങ്ങളിലെയും മറ്റും സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിയെടുത്ത് കെ പി സിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ ബിജെപിയിലേക്ക് പോകും എന്ന കുപ്രചാരണം ഏറെ നാളായുണ്ട്. മിക്കതും എഡിറ്റഡ് വേര്‍ഷനുകളാണ് ക്ലിപ്പുകളായി പ്രചരിക്കുന്നത്. സുധാകരനാകട്ടെ, സിപിഎമ്മും, ബിജെപിയും പരസ്പര സഹകരണത്തിലാണെന്ന് തുടര്‍ച്ചയായി ആരോപിക്കുകയും ചെയ്യുന്നു. ലാവ്‌ലിന്‍ കേസ് സ്ഥിരമായ മാറ്റി വയ്ക്കുന്നതാണ് കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ ഉദാഹരണമായി പറയുന്ന ഒരു കാര്യം. കാസര്‍കോഡ് ചിറ്റാരിക്കാലില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞതും ഇതുമായി ചേര്‍ത്തുവായിക്കാം.

    കേന്ദ്രത്തില്‍ ബിജെപി. ഭരിക്കുന്നതുകൊണ്ടുമാത്രമാണ് പിണറായി വിജയന് കൈയാമം വീഴാത്തതെന്നും കഴിഞ്ഞമാസത്തേതുകൂടി കൂട്ടിയാല്‍ 33-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീംകോടതി മാറ്റിവയ്ക്കുന്നതെന്നും കെപിസിസി. പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കേന്ദ്രം പിണറായിയെ സഹായിക്കുമ്ബോള്‍ കേരള സര്‍ക്കാര്‍ ഇവിടത്തെ ബിജെപി.യെ സഹായിക്കുന്നു. ബിജെപി. പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മഞ്ചേശ്വരം കോഴക്കേസ് എങ്ങുമെത്താതാകുന്നത് അതിനാലാണ്. ഇരുപാര്‍ട്ടികളും തമ്മില്‍ അണിയറയില്‍ നടത്തുന്നതുകൊടുക്കല്‍-വാങ്ങല്‍ പ്രക്രിയയാണെന്നും സുധാകരന്‍ പറഞ്ഞു.

    കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യമാണ് ബിജെപി.ക്ക്. എന്നാല്‍ ബിജെപി.യുടെത് സ്വപ്നമായി അവശേഷിക്കും. വലിയ കുതിപ്പോടെ കോണ്‍ഗ്രസ് കരുത്ത് വീണ്ടെടുക്കും. ജോഡോ യാത്ര കഴിഞ്ഞെത്തുന്ന രാഹുല്‍ ഗാന്ധിയിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്- സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട സി കെ ശ്രീധരന്് നേരത്തെ തന്നെ സിപിഎമ്മുമായി ബന്ധമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍നിന്ന് പി.മോഹനനെ ഒഴിവാക്കിയത് വെറുതെയല്ലെന്നും സിപിഎമ്മുമായി അഡ്വ. സി.കെ.ശ്രീധരനു മുന്നേ ബന്ധമുണ്ടെന്നും കെ.സുധാകരന്‍ ആരോപിച്ചു. കെപിസിസി. മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ സി.കെ.ശ്രീധരന്‍ സിപിഎമ്മില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സുധാകരന്റെ ആരോപണം. ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സി.കെ.ശ്രീധരന്‍. ‘മഴപെയ്യുമ്ബോള്‍ ഒരുതുള്ളി വെള്ളം പോയി’- അദ്ദേഹം ഇവിടത്തെ ഡി.സി.സി. പ്രസിഡന്റായിരുന്നല്ലോ. എന്നിട്ടും പാര്‍ട്ടി വിട്ടുപോയപ്പോള്‍ എന്തുകൊണ്ടാണ് 10 പേര്‍ കൂടെ പോകാതിരുന്നതെന്നും സുധാകരന്‍ ചോദിച്ചു.

    സിപിഎം-ബിജെപി സഹകരണത്തിന് ഉദാഹരണങ്ങളായി ഇവ മാത്രമല്ല സുധാകരന്‍ എടുത്തു കാട്ടാറുള്ളത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചതും ഇടതുനേതാക്കള്‍ക്ക് നിര്‍ണ്ണായക പങ്കുള്ളതുമായ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല കേസുകളും പൊടുന്നനെ നിശ്ചലമായതും അവയെല്ലാം കോള്‍ഡ് സ്റ്റോറേജിലായതും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെയും പാക്കേജിന്റെയും പുറത്താണെന്നും സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു.

    രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക സംഘത്തെ അങ്ങോട്ട് വിട്ടത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജപി ഇത് പ്രചരണ ആയുധമായി ഉപയോഗിക്കുമെന്ന് പിണറായിക്ക് അറിയാഞ്ഞിട്ടല്ല. നേരത്തെ ഉണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒരേ സമയം മതേതരത്വം പ്രസംഗിക്കുകയും വര്‍ഗീയ ശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളുടെ കേസ് അന്വേഷണം അട്ടിമറിച്ചതിന് പിന്നില്‍ ഒരു കോര്‍പ്പറേറ്റ് ഭീമന്‍ ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. മോദിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ കേരളത്തില്‍ സിപിഎമ്മിന്റെ സ്പോണ്‍സറായി ആ കോര്‍പ്പറേറ്റ് ഭീമന്‍ പ്രവര്‍ത്തിക്കുന്നുയെന്നാണ് ലഭ്യമായ വിവരമെന്നും സുധാകരന്‍ കഴിഞ്ഞ മെയില്‍ ആരോപിച്ചിരുന്നു.

    അതേസമയം, ആര്‍എസ്‌എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന് എതിരെ സിപിഎം വിമര്‍ശനങ്ങള്‍ ഉതിര്‍ക്കുന്നത്. ബിജെപിയില്‍ പോകണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് താനാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന കാലത്താണ് ആര്‍എസ്‌എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയത്. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

    കഴിഞ്ഞ ഏപ്രിലില്‍ ബിജെപിയില്‍ ചേരണമെന്ന് തോന്നിയാല്‍ ഞാന്‍ ചേരും എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറയുന്ന വീഡിയോ ഫേസ്‌ബുക്കില്‍ വൈറലായിരുന്നു. ‘ആര്‍എസ്്‌എസ്് അല്ല പ്രശ്‌നം സിപിഎം ആണ്. എന്ന് ഉടല്‍ കോണ്‍ഗ്രസിലും മനസ്സ് ബിജെപി-യിലും ആയ ഗുണ്ടാകരന്‍,” എന്ന വിവരണത്തോടെ 1.48 ദൈര്‍ഘ്യമുള്ള ഒരു വീഡിയോയോടൊപ്പമാണ് പോസ്റ്റ് വൈറലായത്. ഒരു ദൃശ്യത്തില്‍, ‘ആര്്#എസ്‌എസ് അല്ല പ്രശ്‌നം സിപിഎം ആണ് എന്ന് സുധാകരന്‍ പറയുന്നത് കേള്‍ക്കാം. അടുത്ത ദൃശ്യത്തില്‍, ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ I will go with BJP,’എന്നാണ് സുധാകരന്‍ പറയുന്നത്.മീഡിയവണ്ണില്‍ വന്ന ഒരു വീഡിയോ വളച്ചൊടിക്കുകയായിരുന്നു അന്ന്. എന്നാല്‍, അടുത്തിടെ നാക്കുപിഴ സംഭവിച്ചതോടെ, കെ.സുധാകരന്‍ കൂടുതല്‍ ജാഗ്രതയോടെയാണ് സംസാരിക്കുന്നത്. സിപിഎം-ബിജെപി ധാരണ എന്ന ആരോപണം ശക്തമാക്കുന്നതും അതുകൊണ്ടാവാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...