MORE

    ആട്ടം ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച്‌ മമ്മൂട്ടി, സ്വപ്നം കാണാവുന്നതിലും അപ്പുറമെന്ന് വിനയ് ഫോര്‍ട്ട്

    Date:

    അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഉള്‍പ്പെടെ പ്രദര്‍ശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളില്‍ എത്തിയത്.

    മേളകളില്‍ ലഭിച്ച അതേ സ്വീകരണംതന്നെയാണ് ചിത്രത്തിന് തിയേറ്ററുകളില്‍നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും വീട്ടിലേക്ക് ക്ഷണിച്ച്‌ അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.

    ആട്ടം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നടൻ വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആട്ടം ടീം അംഗങ്ങള്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിനയ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം തങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറത്തുള്ള കാര്യമാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.

    മമ്മൂക്ക!! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക് വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങള്‍ക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകള്‍ എടുത്തു. ഇതെല്ലാം ഞങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാല്‍ മമ്മൂക്ക പറഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും ഓര്‍ത്തു – സുകൃതം! ആട്ടം കാണാത്തവര്‍ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളില്‍ കാണണം എന്ന് ഞങ്ങള്‍ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. വിനയ് ഫോര്‍ട്ട് കുറിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...