MORE

    ഇന്ത്യൻ ഓഫ് ദി ഇയര്‍ 2023: സംവിധായകൻ മണിരത്‌നത്തിന് പുരസ്‌കാരം

    Date:

    ന്യൂഡല്‍ഹി: സിഎൻഎൻ ന്യൂസ് 18 ഇന്ത്യൻ ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരം പ്രശ്സത സംവിധായകൻ മണിരത്‌നത്തിന്. വിനോദമേഖയില്‍ നിന്നുമാണ് മണിരത്നത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

    പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് മമണിരത്നത്തിന് പുരസ്കാരം സമ്മാനിച്ചത്. മുൻ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ, റിട്ടയേര്‍ഡ് സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, സഞ്ജീവ് ഗോയങ്ക, പരിസ്ഥിതി പ്രവര്‍ത്തകൻ അഫ്രോസ് ഷാ, ജാവേദ് അക്തര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

    2023-ാമാണ്ടില്‍ വിഖ്യാതമായ കലാസൃഷ്ടികളാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്. തമിഴ് ചരിത്രത്തെ ഉയര്‍ത്തി കാണിക്കുന്ന പൊന്നിയില്‍ സെല്‍വൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു. ചിത്രം വൻ വി‌‍ജയമായിരുന്നു. നടി ദീപിക പദുക്കോണ്‍, നടൻ മനോജ് ബാജ്‌പേയ്, നടൻ സണ്ണി ഡിയോള്‍ എന്നിവരും 2023-ലെ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരിലുണ്ടായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...