MORE

    ആദ്യം ആറ് വിമാനത്താവളങ്ങള്‍; പിന്നാലെ വിവിധ തുറമുഖങ്ങളുടെ കരാറുകളും; ‘അദാനി-മോദി മിത്രകാലം’ ഓര്‍മ്മപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് വീഡിയോ; കുത്തകയെയാണ് എതിര്‍ക്കുന്നതെന്നും പ്രതികരണം

    Date:

    ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂട്ടുകെട്ട് പരാമര്‍ശിച്ചുള്ള വീഡിയോ എപ്പിസോഡുകള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പുറത്തിറക്കി.

    2018-ല്‍ രാജ്യത്തെ പ്രമുഖ ആറു വിമാനത്താവളങ്ങള്‍ അദാനിക്കു നല്‍കിയതിനെ ചോദ്യംചെയ്തുകൊണ്ടാണ് ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്. ഒരു വര്‍ഷത്തിനപ്പുറം രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ കരാറുകളും അദാനിക്ക് നല്‍കിയതായി വിഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. ‘അദാനി-മോദി മിത്രകാലം’ എന്നു പേരിട്ട് രാഹുല്‍ നേരിട്ട് ആരോപണമുന്നയിക്കുന്ന വീഡിയോ യുട്യൂബ് ഉള്‍പ്പെടെയുള്ള നിരവധി സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചു.

    ഫെബ്രുവരി എട്ടിന് രാഹുല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാര്‍ലമെന്റില്‍ നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഞാന്‍ സത്യം പറഞ്ഞു. ഇന്ത്യയിലെ സമ്ബത്ത് എങ്ങനെയാണ് കൊള്ളയടിക്കുന്നതെന്നും പറഞ്ഞു. രാഹുല്‍ ആമുഖത്തില്‍ പറയുന്നു.

    ഒരു അനുഭവപാരമ്ബര്യവുമില്ലാതെ ഏതു വ്യവസായവും ആരംഭിക്കാമെന്നും രാഹുല്‍ ആമുഖത്തില്‍ വ്യക്തമാക്കി. നവംബര്‍ 2018-ല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ അദാനിക്കു നല്‍കിയിരുന്നു. മുന്‍കാല പരിചയമൊന്നുമില്ലാതെയാണിത്. അഞ്ച് മിനിറ്റാണ് ആദ്യ വീഡിയോയുടെ ദൈര്‍ഘ്യം. താന്‍ വ്യവസായത്തെയല്ല മറിച്ച്‌ കുത്തകയെയാണ് എതിര്‍ക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

    അദാനിക്ക് വേണ്ടി മോദി ചട്ടങ്ങള്‍ മറികടക്കുകയാണെന്ന് നേരത്തെയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ അദാനി അനുഗമിച്ച്‌ വിവിധ കരാറുകള്‍ ഒപ്പിടുന്നു. കൂടാതെ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നു. പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് ഇതിനെല്ലാം അടിസ്ഥാനമെന്നും താന്‍ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യമാണെന്നും രാഹുല്‍ ആവര്‍ത്തിച്ചിരുന്നു.

    മോദി-അദാനി ബന്ധത്തെ കുറിച്ച്‌ പാര്‍ലനമെന്റില്‍ വളരെ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. തന്റെ പ്രസംഗം നീക്കം ചെയ്തെങ്കിലും മോദിയുടെ പ്രസംഗം നീക്കം ചെയ്തില്ലെന്നും രാഹുല്‍ ആരോപിച്ചു. സത്യം മോദിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്ക് അദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. വയനാട്ടിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്ബോഴാണ് പാര്‍ലമെന്റിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...