MORE

    ആപ്പിള്‍ ഐഫോണ്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

    Date:

    ഫോണുകള്‍, ഐപാഡുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആപ്പിള്‍ വര്‍ഷങ്ങളായി ചൈനയിലെ നിര്‍മ്മാണ ശൃംഖലകളെയാണ് ആശ്രയിച്ചിരുന്നത്.

    എന്നാല്‍ ബീജിംഗിലെ സീറോ-കോവിഡ് നയം ഈ സംവിധാനത്തെ ഗുരുതരമായി ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ വലിയ പ്രതിസന്ധികള്‍ തന്നെ നേരിട്ടുവെന്നത് സത്യമാണ്.

    കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്. മാര്‍ക്കറ്റ് റിസര്‍ച്ച്‌ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിസര്‍ച്ച്‌ ഡയറക്ടര്‍ തരുണ്‍ പഥകിന്റെ അഭിപ്രായത്തില്‍ ആപ്പിളിന് ഘട്ടം ഘട്ടമായെ ഇത് ചെയ്യാന്‍ സാധിക്കൂ. ഒറ്റയടിക്ക് 25 ശതമാനം ഉത്പാദനം ഇന്ത്യയിലേക്ക് പറിച്ചുനടാന്‍ സാധിക്കില്ല. പക്ഷെ അത് സാധ്യമാകും.

    ‘രണ്ടര പതിറ്റാണ്ടോളം ചൈന തങ്ങളുടെ മുഴുവന്‍ ഇലക്‌ട്രോണിക്സ് നിര്‍മ്മാണ ഇക്കോസിസ്റ്റവും വികസിപ്പിച്ച്‌ നിര്‍ത്തിയതിന്റെ ഫലമാണ് ആപ്പിള്‍ അവരെ അശ്രയിക്കുന്നത്, അത്തരം ഒരു അവസ്ഥ ഇന്ത്യയില്‍ വന്നാല്‍ തീര്‍ച്ചയായും ആപ്പിളിന്റെ ചോയിസ് ഇന്ത്യയാകും’ പഥക് അഭിപ്രായപ്പെടുന്നു.

    ആപ്പിള്‍ ഐഫോണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ മോഡിലേക്ക് മാറുന്നുവെന്നാണ് 2023 തുടക്കത്തില്‍ തന്നെ ലഭിച്ച സൂചനകള്‍. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും പുതുതായി ഉയര്‍ന്നുവന്ന രാഷ്ട്രീയ സാഹചര്യവും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.

    ആപ്പിളിന്റെ മൊത്തം ഉദ്പാദനത്തിന്‍റെ നാലില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാക്കുവാന്‍ ആപ്പിള്‍ ആലോചിക്കുന്നു എന്ന കാര്യം കഴിഞ്ഞ മാസം വെളിപ്പെടുത്തിയത് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ്. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം.

    ആപ്പിള്‍ ഇതിനകം തന്നെ അവരുടെ ഉത്പാദനത്തിന്റെ 5 ശതമാനം മുതല്‍ 7 ശതമാനം വരെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അവരുടെ (ആപ്പിളിന്റെ) ഉല്‍പ്പാദനത്തിന്റെ 25 ശതമാനം വരെ ഇന്ത്യയില്‍ എത്തിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത് ഒരു പരിപാടിയില്‍ സംസാരിക്കവെ പിയൂഷ് ഗോയല്‍ പറഞ്ഞു.

    ആപ്പിളിന് ഐഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന മുന്‍നിര കരാറുകാരായ ഫോക്‌സ്‌കോണ്‍ (എച്ച്‌എന്‍‌എച്ച്‌പി‌എഫ്) ചൈനയില്‍ നിന്നുള്ള നിര്‍മ്മാണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്ന സമയത്താണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...