ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ISI) കൊല്‍ക്കത്ത, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ഗിരിദിഹ് കാമ്ബസുകളിലെ ഡിഗ്രി, ഡിപ്ലോമ, പി.ജി റിസര്‍ച് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം.
വിജ്ഞാപനം www.isical.ac.in/admission ല്‍. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രവേശന പരീക്ഷ മേയ് 14ന് ദേശീയതലത്തില്‍ നടത്തും. ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ബി.സ്റ്റാറ്റ്-ഓണേഴ്സ്)/മാത്തമാറ്റിക്സ് (ബി. മാത്ത് ഓണേഴ്സ്), മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എം.സ്റ്റാറ്റ്), എ.എസ്‍സി-ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയന്‍സ്, എം.ടെക്-കമ്ബ്യൂട്ടര്‍ സയന്‍സ്, എം.ടെക്-ക്വാളിറ്റി, റിലയബിലിറ്റി ആന്‍ഡ് ഓപറേഷന്‍സ് റിസര്‍ച്, പി.ജി ഡിപ്ലോമ-സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ആന്‍ഡ് അനലിറ്റിക്സ്/അഗ്രികള്‍ചറല്‍ ആന്‍ഡ് റൂറല്‍ മാനേജ്മെന്റ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്-സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ക്വാളിറ്റി റിലയബിലിറ്റി ആന്‍ഡ് ഓപറേഷന്‍സ് റിസര്‍ച്, ഫിസിക്സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോളജിക്കല്‍ സയന്‍സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സോഷ്യോളജി തുടങ്ങിയവയാണ് കോഴ്സുകള്‍.
യോഗ്യതാമാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, കോഴ്സ് നടത്തുന്ന സെന്ററുകള്‍ അടങ്ങിയ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

