MORE

    ആമസോണിലെ രാജി : അന്വേഷണത്തിന് തൊഴില്‍ മന്ത്രാലയം

    Date:

    ന്യൂ‌ഡല്‍ഹി : ആമസോണ്‍ ഇന്ത്യയിലെ ജീവനക്കാരുടെ കൂട്ടരാജിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണത്തിനൊരുങ്ങുന്നു.

    ആഗോളതലത്തില്‍ പതിനായിരക്കണക്കിന് ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ആമസോണ്‍ ഇന്ത്യയിലെ ചില ജീവനക്കാര്‍ രാജിവച്ചിരുന്നു.

    ജീവനക്കാരുടെ രാജിയില്‍ കമ്ബനിയുടെ ഭാഗത്ത് നിന്ന് തൊഴില്‍ മാനദണ്ഡലംഘനമുണ്ടായോ എന്ന് മന്ത്രാലയത്തിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രം നേരത്തെ ആമസോണിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജീവനക്കാരെ പിരിച്ച്‌ വിട്ടതല്ലെന്നും ‘ വോളന്ററി സെപറേഷന്‍ പ്രോഗ്രാമി”ന്റെ ഭാഗമായി അവര്‍ സ്വമേധയ രാജിവച്ചതാണെന്നുമായിരുന്നു കമ്ബനിയുടെ പ്രതികരണം.

    അതേ സമയം, മൊത്തവ്യാപാര ഇ – കൊമേഴ്സ് സേവനമായ ആമസോണ്‍ ഡിസ്ട്രിബ്യൂഷന്റെ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുകയാണെന്ന് കമ്ബനി ഇന്നലെ അറിയിച്ചു. ആമസോണ്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ഡിസംബര്‍ 29ന് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണിത്. ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ അക്കാഡമിയും നിറുത്തി. നിരവധി പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ നഷ്ടമാവുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...