രാജ്യത്തുടനീളം 5ജി മുന്നേറ്റവുമായി ഭാരതി എയര്‍ടെല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കാണ് 5ജി സേവനങ്ങള്‍ എത്തിയിരിക്കുന്നത്. ഇതോടെ, ഡല്‍ഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂര്‍, ചെന്നൈ ഉള്‍പ്പെടെയുള്ള 12 ഇന്ത്യന്‍ നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക.
കൂടാതെ, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി തുടങ്ങിയ മേഖലകളിലും നെറ്റ്വര്ക്കുകള് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ 5ജി സേവനങ്ങള്‍ വ്യാപിപ്പിച്ചാണ് എയര്‍ടെലിന്റെ മുന്നേറ്റം. പട്നയിലെ നിരവധി പ്രദേശങ്ങളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാണ്.
പട്ന സാഹിബ് ഗുരുദ്വാര, പട്ന റെയില്‍വേ സ്റ്റേഷന്, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റര്‍ മാള്‍ തുടങ്ങിയ മേഖലകളില്‍ 5ജി ലഭ്യമാണ്. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നാഗ്പൂരിലെ ബാബാസാഹിബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പട്ന എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും 5ജി സേവനങ്ങള്‍
ലഭ്യമാണ്.

