MORE

    ആരാണ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ യു.യു. ലളിതിനോട്

    Date:

    ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു. ലളിത്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

    നവംബര്‍ എട്ടിനാണ് അദ്ദേഹം വിരമിക്കുക. അതായത് 74 ദിവസം മാത്രമാണ് ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുക.

    പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ ലളിതിനോട് ആവശ്യപ്പെട്ടിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാണ് അടുത്ത ഊഴം. പിന്‍ഗാമിയുടെ പേര് വെളിപ്പെടുത്തണമെന്നഭ്യര്‍ഥിച്ച്‌ ജസ്റ്റിസ് ലളിതിന് കേന്ദ്ര നിയമ മ​ന്ത്രാലയം കത്തയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഉള്‍പ്പെടെ നാല് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയത്തിനുള്ളിലെ ഭിന്നതയ്‌ക്കിടയിലാണ് കത്തയച്ചിരിക്കുന്നത് എന്നതും ശ്ര​ദ്ധേയം.

    അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ശുപാര്‍ശ ചെയ്തുകഴിഞ്ഞാല്‍, കീഴ്വഴക്കമനുസരിച്ച്‌ ജഡ്ജിമാരുടെ നിയമനങ്ങള്‍ തീരുമാനിക്കുന്ന ഉന്നത സുപ്രീം കോടതി പാനലിന്റെ കൊളീജിയത്തിന്റെ യോഗങ്ങള്‍ ഉണ്ടാകില്ല.

    2014 ആഗസ്റ്റ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയോഗിക്കപ്പെടുന്നതിന് മുമ്ബ് ജസ്റ്റിസ് ലളിത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് യു ആര്‍ ലളിത് മുതിര്‍ന്ന അഭിഭാഷകനും ബോംബെ ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയുമായിരുന്നു.

    മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷാഭിപ്രായത്തിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലളിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് കോടതി നിയോഗിച്ച ഭരണസമിതിക്ക് കൈമാറാന്‍ ഉത്തരവിട്ട ബെഞ്ചിനും അദ്ദേഹം നേതൃത്വം നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...