MORE

    ലഹരിക്കടത്തിന് പിന്നില്‍ പാക് ബന്ധം; 1400 കോടിയുടെ ലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ചത് പാക് മയക്കുമരുന്ന് മാഫിയ; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇറാന്‍ സ്വദേശികള്‍

    Date:

    കൊച്ചി:കൊച്ചി തീരത്ത് 1,400 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായവര്‍.

    ലഹരിക്കടത്തിന് പിന്നില്‍ പാക് ബന്ധമുണ്ടെന്നാണ് പിടിയിലായ ആറ് ഇറാന്‍ സ്വദേശികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ ലഹരിമാഫിയയാണ് ഇതിന് പിന്നിലെന്നും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നും ഇറാന്‍ സ്വദേശികള്‍ മൊഴി നല്‍കി.

    കഴിഞ്ഞ ദിവസമാണ് നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 1400 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. കൊച്ചി തീരത്തു നിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബോട്ട് പിടികൂടിയത്. തുടര്‍ന്ന് ബോട്ട് മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോയുടെ പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.

    പിടിയിലായവര്‍ യാതൊരു യാത്രാ രേഖകളുമില്ലാതെയാണ് സഞ്ചരിച്ചിരുന്നത്.രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് കൊച്ചി തീരത്തേതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...