മീററ്റ്: ഉത്തര്‍പ്രദേശിലെ മുന്‍ രാഷ്‌ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) എംഎല്‍എമാര്‍ ബിജെപിയില്‍. മുന്‍ എംഎല്‍എമാരായ ചൗധരി യശ്വ്‌വീര്‍ സിംഗും സുധേഷ് ശര്‍മയുമാണ് അനുയായികള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപീന്ദര്‍ സിംഗ് ചൗധരിയുടെ സാന്നിധ്യത്തിലായിരുന്നു ചൗധരി യശ്വ്‌വീര്‍ സിംഗിന്‍റെ ബിജെപിയിലേക്കുള്ള കടന്നുവരവ്. വര്‍ത്തമാനകാല രാഷ്‌ട്രീയത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിവില്ലാത്തവരാണ് ബിജെപിയിലേക്കു പോകുന്നതെന്ന് ആര്‍എല്‍ഡി പ്രതികരിച്ചു.

