MORE

    ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്; വന്‍ റാലികളുമായി പാര്‍ട്ടികള്‍

    Date:

    ഗാന്ധിനഗര്‍: ഗുജറാത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്‍ ഗുജറാത്ത് മന്ത്രി ജയ് നാരായണ്‍ വ്യാസ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

    കലാശക്കൊട്ട് കൊഴുപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും ഇന്ന് റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

    രണ്ടര പതിറ്റാണ്ട് നീണ്ട തുടര്‍ഭരണം ഗുജറാത്തില്‍ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയതോടെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മറ്റാരേക്കാളും നന്നായി ബി.ജെ.പിക്ക് അറിയാം. ജന്മനാട്ടില്‍ പ്രധാന മന്ത്രി തിരക്കുകള്‍ മാറ്റി വെച്ച്‌ ഇടവേളകള്‍ ഇല്ലാതെ പ്രചാരണത്തിന് ഇറങ്ങിയതും അത് കൊണ്ട് തന്നെയാണ്. കേന്ദ്രമന്ത്രിമാര്‍ മുഴുവന്‍ തമ്ബടിച്ച ഗുജറാത്ത് നിയമസഭാ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം കാഴ്ചക്കാര്‍ മാത്രമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണത്തിന്‍റെ ചുക്കാന്‍ ഏറ്റെടുത്തപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ഗുജറാത്തില്‍ പാര്‍ട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചെത്തി.

    പൊതുറാലികളെക്കാള്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രചരണ പരിപാടികളിലാണ്. ഗൃഹ സന്ദര്‍ശന പരിപാടികള്‍ വഴി ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 89 മണ്ഡലങ്ങളിലും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കലാശക്കൊട്ട് ദിനത്തില്‍ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പടെ 3 മുന്നണികളും വിപുലമായ റാലികള്‍ ഗുജറാത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...