MORE

    ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ അനുകൂലിച്ച്‌ ഗുലാം നബി ആസാദ് വോട്ട് ചെയ്തു; പാര്‍ലമെന്റിലെ പ്രതിഷേധം വെറും നാടകമായിരുന്നു; വെളിപ്പെടുത്തലുമായി അല്‍ത്താഫ് ബുഖാരി

    Date:

    കശ്മീര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചിരുന്നതായി ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി പ്രസിഡന്റ് അല്‍താഫ് ബുഖാരി.

    കശ്മീരില്‍ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി തുടങ്ങുമെന്ന പ്രഖ്യാപനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ വാദിച്ചെങ്കിലും, യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ അനുകൂലിച്ച്‌ ആസാദ് വോട്ട് ചെയ്തിരുന്നുവെന്നാണ് അല്‍ത്താഫ് ബുഖാരി പറയുന്നത്.

    കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം രാജി വച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നല്‍കിയാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിടുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെയും നിലവിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

    തിരിച്ചു പോകാനാകാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇത് കൃത്യമായ രീതിയില്‍ നടക്കുന്നില്ല. ഒന്‍പത് വര്‍ഷത്തിനിടെ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം ചവറ്റുകൊട്ടയിലാണ്. പാര്‍ട്ടിക്കായി ജീവന്‍ നല്‍കിയ മുഴുവന്‍ നേതാക്കളും അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...