MORE

    ‘സംഘടനാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകരും, കേരളത്തിലും നേതാക്കള്‍ പുറത്തുവരും’

    Date:

    കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

    അത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പ്രധാനമന്ത്രി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താജ് മലബാറില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ വെച്ചത്. കോണ്‍ഗ്രസില്‍നിന്ന് പല പ്രമുഖരും പുറത്തുവരും. കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

    നാടിന്‍റെ വികസനത്തില്‍ നിന്ന് മലയാളികള്‍ക്ക് മാത്രം മാറിനില്‍ക്കാനാവില്ല. മലയാളികള്‍ ലോകമെമ്ബാടും സഞ്ചരിക്കുന്നു. അവര്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകും. ലോകത്ത് നടക്കുന്ന വികസനം കാണുന്ന മലയാളികള്‍ക്ക് രാജ്യത്ത് നടക്കുന്ന വികസന പുരോഗതി മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ മോദി നേതാക്കളോട് ആവശ്യപ്പെട്ടു.

    ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല, ബൂത്തുകളാണ് ശക്തിപ്പെടുത്തേണ്ടത്. ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തിയുണ്ടാകണം. പൊതുസമ്മതരായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണം. പരിചിതമായ മുഖങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. പുതിയവര്‍ വരണം. ഇക്കാര്യത്തില്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അവിടെ പല പ്രമുഖ വ്യക്തിത്വങ്ങളെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു. പ്രധാനമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...