MORE

    ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രമെന്ന് സുപ്രീംകോടതി

    Date:

    ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി. സര്‍വീസിലിരിക്കുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് പിന്‍ തുടര്‍ച്ചാവകാശക്കാര്‍ക്ക് പെട്ടന്നുണ്ടാകുന്ന ആ പ്രതിസന്ധിയെ അതിജീവിക്കാനായി ലഭിക്കുന്നതാണ് ആശ്രിത നിയമനമെന്ന് സുപ്രീം കോടതി പറഞ്ഞു.

    ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ഫെര്‍ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എന്ന സ്ഥാപനത്തില്‍ ആശ്രിതനിമനം നല്‍കണമെന്ന കേരളത്തില്‍ നിന്നുള്ള യുവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

    പിതാവ് സര്‍വീസിലിരിക്കെയാണ് മരിച്ചതെന്നും അതിനാല്‍ ആശ്രിത നിയമനം ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. യുവതി അമ്മയോടൊപ്പമല്ല ഇപ്പോള്‍ താമസിക്കുന്നതെന്ന് മനസിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അപ്പീല്‍ തള്ളിയത്. 1995ലാണ് യുവതിയുടെ പിതാവ് മരണപ്പെടുന്നത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ കമ്ബനിയോട് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഫാക്‌ട് സുപ്രീംകോടതിയെ സമീപിച്ചത്.

    ഒരു വ്യക്തി മരണപ്പെടുമ്ബോള്‍ അയാളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് പിന്നീട് ഉപജീവനമാര്‍ഗമില്ലാത്ത ഘട്ടത്തിലാണ് ആനുകൂല്യമെന്ന നിലയില്‍ ആശ്രിത നിയമനം നല്‍കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇതിനെ ഒരു അവകാശമായി കണ്ട് നിയമനത്തിനായി വാദിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...