MORE

    തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കി

    Date:

    ജയ്പൂര്‍: നീണ്ട 22 വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്‌) സ്വന്തമാക്കി.

    പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കോപ്റ്ററുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന പരിപാടില്‍ ലഘു ഹെലികോപ്റ്ററുകള്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

    യുദ്ധ ഹെലികോപ്ടറുകളുടെ നിര്‍മ്മാണത്തില്‍ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷാ കാര്യങ്ങളില്‍ ധീരതയോടെയാണ് വ്യോമസേന നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ട ശേഷി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

    ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് നിര്‍മിച്ച ഈ ലഘുഹെലികോപ്റ്ററുകള്‍ക്ക് പ്രചണ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഓരോ മിനിറ്റിലും 750 ബുള്ളറ്റുകള്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ഇതിന്റെ പീരങ്കികള്‍. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന് സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തിലുള്ള പര്‍വതപ്രദേശങ്ങളില്‍ യുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സി.പി അനന്തകൃഷ്ണന്‍ വ്യക്തമാക്കി.

    2017 ഓഗസ്റ്റ് മുതല്‍, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ലഘു ഹെലികോപ്റ്ററുകളുടെ ഉത്പാദനം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ആദ്യ ലഘു ഹെലികോപ്റ്റര്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയത്. നവംബര്‍ ആദ്യവാരം ലഘു ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...