ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ നേരിയ മാറ്റം വരുത്തി ഇന്ത്യന്‍ എണ്ണ കമ്ബനികള്‍. വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്.
പത്തൊന്‍പത് കിലോ വാണിജ്യ സിലിണ്ടറിന് വില 1896.50 രൂപയില്‍ നിന്ന് 1863 രൂപയായി കുറഞ്ഞു. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
കുറഞ്ഞ നിരക്ക് നിലവില്‍ വരുന്നതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1885ല്‍ നിന്ന് 1859 രൂപയായി കുറയും. ചെന്നൈയില്‍ 19 കിലോ സിലിണ്ടറിന്റെ വില 2045 രൂപയില്‍ നിന്ന് 2009.50 ആയി മാറി.കൊല്‍ക്കത്തയില്‍ വില 1995.50 രൂപയും മുംബയില്‍ 1811.50 എന്നിങ്ങനെയാണ് വാണിജ്യ സിലിണ്ടറിന്റെ നിരക്ക്.
സെപ്തംബര്‍ ഒന്നിനാണ് വാണിജ്യ സിലിണ്ടറിന്റെ വില അവസാനമായി കുറച്ചത്. 19 കിലോ സിലിണ്ടറിന്റെ വില 91.50 രൂപയായിരുന്നു കുറഞ്ഞത്. അതിന് മുന്‍പ് ഓഗസ്റ്റ് ഒന്നിനും വിലയില്‍ ഇടിവ് വന്നിരുന്നു. 36 രൂപയായിരുന്നു അന്ന് കുറഞ്ഞത്.
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തില്‍ അവസാനമായി വിലയില്‍ മാറ്റം വന്നത് ജൂലായിലാണ്. 14.2 കിലോ സിലിണ്ടറിന്റെ വില യൂണിറ്റ് ഒന്നിന് 50 രൂപ വര്‍ദ്ധിച്ചിരുന്നു. അതിന് മുന്‍പായി മേയ് 19നും ഗാര്‍ഹിക സിലിണ്ടറിന് വിലയില്‍ മാറ്റം വന്നിരുന്നു.

