MORE

    നാഗാലാന്‍ഡിലും അരുണാചലിലും അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

    Date:

    ന്യൂഡല്‍ഹി: മുന്‍കൂര്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം നാഗാലാന്‍ഡിലും അരുണാചലിലും ആറുമാസത്തേക്ക് കൂടി പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍.

    നാഗാലാന്‍ഡിലെ ഒമ്ബത് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും അഫ്സ്പ നിയമം ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച്‌ 30വരെയാണ് നീട്ടിയത്.

    സൈന്യത്തിന്​ പ്രത്യേക അധികാരം നല്‍കുന്ന 1958ലെ നിയമമാണ്​ ‘അഫ്​സ്​പ’ അഥവാ ‘ആംഡ്​ ഫോഴ്​സസ്​ സ്​പെഷല്‍ പവേഴ്​സ്​ ആക്​ട്​’. ജില്ലകളെ പ്രശ്നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായും സുരക്ഷ കണക്കിലെടുത്താണ് അഫ്സ്പ നീട്ടിയതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു.

    ഒമ്ബത് ജില്ലകളെക്കൂടാതെ നാഗാലാന്‍ഡിലെ 16 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലും കേന്ദ്രസര്‍ക്കാര്‍ അഫ്സ പ്രഖ്യാപിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശില്‍ തിരപ്, ചംഗ്ലാപ്, ലോങ്ഡിങ് എന്നീ ജില്ലകളിലും അസമുമായി അതിര്‍ത്തി പങ്കിടുന്ന നമസായി, മഹാദേവ്പൂര്‍ പൊലീസ്റ്റേഷനുകളുടെ പരധിക്ക് കീഴിലുള്ള പ്രദേശങ്ങളിലുമാണ് അഫ്സ്പ പ്രഖ്യാപിച്ചത്. സംഘര്‍ഷ ബാധിത മേഖലകളായി തരംതിരിച്ച ​പ്രദേശങ്ങളിലാണ്​ ഈ നിയമം നടപ്പാക്കുന്നത്​.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...