കൊല്ലം സുധിയുടെ ഓര്‍മ്മകളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികള്‍ സഞ്ചരിക്കുന്നത്. തങ്ങളെ എന്നും ചിരിപ്പിച്ചിട്ടുള്ള സുധിയുടെ വേര്‍പാട് മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു.
മിമിക്ര വേദികൡലൂടെ സിനിമയിലും ടെലിവിഷനിലുമൊക്കെ എത്തിയ താരമാണ് കൊല്ലം സുധി. സ്റ്റാര്‍ മാജിക്കിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു സുധി. വാഹനാപകടത്തിന്റെ രൂപത്തിലാണ് മരണം സുധിയെ തേടിയെത്തിയത്.
: ശ്രീദേവിയുടെ ആ ചോദ്യത്തില്‍ പകച്ച് പോയി; അവര്‍ സൂപ്പര്‍സ്റ്റാറായതിന് കാരണമുണ്ട്; ഫോട്ടോഗ്രാഫര്‍
ഇപ്പോഴിതാ സുധയില്ലാത്ത ജീവിതത്തെക്കുറിച്ച് ഭാര്യ രേണു പറഞ്ഞ വാക്കുകള്‍ ആരാധകരെ നൊമ്ബരപ്പെടുത്തുകയാണ്. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്. പ്രണയിച്ചാണ് രേണുവും സുധിയും വിവാഹം കഴിക്കുന്നത്. ചാനലിലെ സുധിയുടെ പരിപാടി കണ്ട് രേണു പ്രണയം പറയുകയായിരുന്നു. അങ്ങനെ രേണു കിച്ചുവിന്റെ അമ്മയായി സുധിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു.
രേണു സുധിയുടെ ഭാര്യയാകുമ്ബോള്‍ കിച്ചുവിന് 11 വയസായിരുന്നു. ഞങ്ങളുടേത് രജിസ്റ്റര്‍ മാര്യേജായിരുന്നു. അന്ന് ഞാനും കിച്ചുവും ഒരേ ഹൈയ്റ്റായിരുന്നു. എനിക്കും മെച്യൂരിറ്റിയില്ലാത്ത സമയമായിരുന്നു അതെന്നും രേണു ഓര്‍ക്കുന്നു. എന്നെ മോളെപ്പോലെയാണ് സുധിച്ചേട്ടന്‍ കണ്ടിരുന്നത്. റിതുക്കുട്ടന് മുന്‍പ് എന്നെ അമ്മേ എന്ന് വിളിച്ചത് കിച്ചുവാണെന്നും രേണു പറയുന്നു.
മരിച്ച ദിവസം വൈകുന്നേരം സുധി ഫോണ്‍ വിളിച്ചതിനെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. വാവൂട്ടാ എനിക്ക് എന്റെ കുഞ്ഞിനെ കാണണം എന്നായിരുന്നു പറഞ്ഞത്. എനിക്ക് കുഞ്ഞില്ലാതെ പറ്റില്ലെന്നാണ് പറയുക. കുഞ്ഞിനെ വഴക്ക് പറയരുത്, അടിക്കരുത്. എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ കുഞ്ഞിനെ വഴക്ക് പറയില്ലെന്നും രേണു ഓര്‍ക്കുന്നു. അച്ഛന്‍ എപ്പോള്‍ വരുമെന്ന് റിതുല്‍ എപ്പോഴും ചോദിക്കുമെന്നും രേണു പറയുന്നു.

