കൊച്ചി: ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രൊഡക്ഷൻ കണ്‍ട്രോളറും നിര്‍മാതാവുമായ എൻ.എം ബാദുഷയാണ് ഈ വിവരം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.

