MORE

    ‘ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാനാവില്ലെന്ന് തോന്നി’; രോഗം വെളിപ്പെടുത്തി സാമന്ത, വൈകാരികമായ കുറിപ്പ്

    Date:

    തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് മയോസൈറ്റിസ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗബാധയെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്.

    ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പിലൂടെയാണ് താരം രോഗവിവരം പങ്കുവച്ചത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ ബാധിച്ചത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്. തുടര്‍ന്ന് ശരീരത്തിലെ പലഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും.

    യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം ഏറെ സന്തോഷം തരുന്നതാണ്. നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹവും ബന്ധവുമാണ് ജീവിതം എന്നെ കൊണ്ടെത്തിക്കുന്ന അവസാനിക്കാത്തെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുകയാണ്. എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുകയാണ്. ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാന്‍ ഇപ്പോഴും പ്രയാസപ്പെടുന്നത്. വൈകാതെ പെട്ടെന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടര്‍മാര്‍. എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാന്‍ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്. ഐലവ് യു… ഇതും കടന്നു പോകും- സാമന്ത കുറിച്ചു.

    താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് സാമന്തയ്ക്ക് രോഗമുക്തി ആശംസിച്ചിരിക്കുന്നത്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടും. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...