MORE

    മുടക്കുമുതല്‍ 16 കോടി, ഇന്ത്യയില്‍ നിന്നുമാത്രം വാരിയത് 230 കോടി; അത്ഭുതമായി കാന്താര

    Date:

    ന്ത്യന്‍ സിനിമാലോകത്ത് അത്ഭുതം തീര്‍ക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര.

    ബോക്സ് ഓഫിസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. ആഗോള കളക്ഷന്‍ ഇതിനു മുകളില്‍ വരും. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയം ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അത്ഭുതമാവുകയാണ്.

    സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്ബോഴും തിയറ്ററുകള്‍ നിറയ്ക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്-തെലങ്കാനയില്‍ നിന്നും 30 കോടിയും നേടി. ഹിന്ദിയില്‍ 50 കോടിയും ചിത്രം കടന്നു. കേരളത്തിലെ കലക്‌ഷന്‍ മാത്രം നാല് കോടി വരും. ഇതില്‍ ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ ലഭിച്ചിരിക്കുന്നത് വടക്കന്‍ കേരളത്തില്‍ നിന്നാണ്.

    ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്ബോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...