MORE

    ഇനി സര്‍ക്കാരിന്റെ മദ്യനയത്തിനായി കാത്തുനില്‍ക്കുന്നില്ല; ഷാപ്പുകള്‍ പശുത്തൊഴുത്തുക്കളാക്കുമെന്ന് ബി ജെ പി നേതാവ്

    Date:

    ഭോപ്പാല്‍: മദ്യഷാപ്പുകള്‍ പശുത്തൊഴുത്തുകളാക്കി മാറ്റുമെന്ന് ബി ജെ പി നേതാവ് ഉമാ ഭാരതി. മദ്യപാനവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായാണ് പുതിയ തീരുമാനമെന്ന് ഉമാ ഭാരതി പറയുന്നു.

    മദ്യനയത്തിനായി ഇനി കാത്തുനില്‍ക്കുന്നില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ പശുത്തൊഴുത്തുക്കളാക്കി മാറ്റുമെന്ന് ബി ജെ പി നേതാവ് വ്യക്തമാക്കി. ഭോപ്പാലിലെ ഒരു ക്ഷേത്രത്തില്‍ നാലുദിവസം തങ്ങിയതിനുശേഷം ഇന്നലെയാണ് ‘മധുശാലയില്‍ ഗോശാല’ എന്ന പ്രഖ്യാപനം നടത്തിയത്.

    ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി അയോദ്ധ്യ നഗറില്‍ മദ്യഷാപ്പിന് സമീപത്തായുള്ള ക്ഷേത്രത്തിലെത്തിയത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം കാത്ത് ജനുവരി 31വരെ ഇവിടെ തങ്ങുമെന്ന് ഉമാ ഭാരതി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ തീരുമാനം വ്യക്തമാക്കിയത്.

    നവാരി ജില്ലയിലെ ഓര്‍ച്ചയ്ക്ക് സമീപമുള്ള രാം രാജ സര്‍ക്കാ‌ര്‍ ക്ഷേത്രത്തിന് സമീപമായുള്ള മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് ഉമാ ഭാരതി ആരോപിച്ചു. ഷാപ്പിന് പുറത്തായി പതിനൊന്ന് പശുക്കളെ കെട്ടിയിടാന്‍ നിര്‍ദേശം നല്‍കിയതായി ബി ജെ പി നേതാവ് പറഞ്ഞു. ആരാണ് തന്നെ തടയാന്‍ ധൈര്യപ്പെടുകയെന്ന് നോക്കാം. മദ്യഷാപ്പിനുള്ളില്‍ പശുക്കള്‍ക്കായി ഭക്ഷണവും വെള്ളവും എത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...