MORE

    ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമ ഇന്ന് ഉദ്ഘാടനം ചെയ്യും

    Date:

    ഹൈദരബാദ്: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ ഹൈദരാബാദില്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യും.

    അദ്ദേഹത്തിന്‍റെ 132-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന പരിപാടിയില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ പങ്കെടുക്കുമെന്നാണ് വിവരം.

    പ്രതിമയ്ക്ക് 474 ടണ്‍ ഭാരമുണ്ട്. 360 ടണ്‍ സ്റ്റെയിന്‍ലെസ് സ്റ്റീലും 114 ടണ്‍ വെങ്കലവും ഇതിനായി ഉപയോഗിച്ചു. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ കെട്ടിടത്തോട് സാമ്യമുള്ള 50 അടി ഉയരമുള്ള, വൃത്താകൃതിയിലുള്ള അടിത്തറ ഉള്‍പ്പെടെ 175 അടിയാണ് അംബേദ്കര്‍ പ്രതിമയുടെ ആകെ ഉയരം.

    ഉത്തര്‍പ്രദേശിലെ നോയിഡയിലെ രാം സുതാര്‍ ആര്‍ട്ട് ക്രിയേഷന്‍സിലെ ശില്‍പികളായ രാം വന്‍ജി സുതാര്‍ (98) മകന്‍ അനില്‍ റാം സുതാര്‍ (65) എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രതിമ രൂപകല്‍പന ചെയ്തത്.

    ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമയാണ് ഹുസൈന്‍സാഗറിന്‍റെ തീരത്ത് സ്ഥാപിക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന് ബുദ്ധ പ്രതിമയ്ക്ക് എതിര്‍വശത്തും തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് സമീപമായിട്ടാണ് അംബേദ്കര്‍ പ്രതിമ നിലകൊള്ളുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...