ബെംഗളരൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി.
23 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി ജെ പി ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. 224 അംഗ നിയമസഭയിലെ 189 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ബിജെപി ഇന്നലെ പുറത്തുവിട്ടിരുന്നു.
മുന്‍ മുഖ്യമന്ത്രി കൂടിയായ നിലവിലെ ബി ജെ പി എം എല്‍ എ ജഗദീഷ് ഷെട്ടാര്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഹുബ്ബള്ളി സീറ്റ് രണ്ടാം പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല. തനിക്ക ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ജഗദീഷ് ഷെട്ടാറിന് 99 ശതമാനവും സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞത്.
20000 രൂപ വരെ ധനസഹായം; എന്താണ് ജീവനം പദ്ധതി, ആരൊക്കെയാണ് ഗുണഭോക്താക്കള്‍?
അതേസമയം 23 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടികയില്‍ രണ്ട് വനിതകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ ബി ജെ പി പ്രഖ്യാപിച്ച 189 സ്ഥാനാര്‍ത്ഥികളില്‍ 52 പേര് പുതുമുഖങ്ങളാണ്. ഒബിസി വിഭാഗത്തില്‍ നിന്ന് 32 പേരും എസ്സിയില് നിന്ന് 30 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 16 പേരും ആണ് ആദ്യഘട്ട ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 31 പിഎച്ച്ഡി ഹോള്‍ഡര്‍മാരും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ട്.

