MORE

    ഇന്ത്യയില്‍ എത്തിയ iQOO Neo 7 ഫോണില്‍ എടുത്തുപറയേണ്ടത് ഈ 5 ഫീച്ചറുകളാണ്.

    Date:

    ഇതാ ഇന്ത്യന്‍ വിപണിയിലേക്ക് ഐക്യൂവിന്റെ നിയോ 7 സീരീസ് ഫോണ്‍ എത്തിയിരിക്കുകയാണ്. 30,000 രൂപയാണ് ഫോണിന് വില.

    മുടക്കുന്ന പൈസയ്ക്കുള്ളത് ഫോണിലുണ്ടോ എന്നായിരിക്കുമല്ലോ വാങ്ങുന്നതിന് മുമ്ബ് ആരും തിരയുക. അങ്ങനെയെങ്കില്‍ ഫോണിന്റെ Specificationകളും featuresകളും തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം.
    iQOO Neo 7 ഇന്ത്യയില്‍ ഇറങ്ങുന്നത് 4nm MediaTek Dimensity 8200 ചിപ്‌സെറ്റോടെയാണ്. ഇതിന്റെ അടിസ്ഥാന മോഡലിന്റെ വില 29,999 രൂപയാണ്. എങ്കിലും നിങ്ങള്‍ക്ക് ഓഫറുകളോടെ കുറച്ചുകൂടി വിലക്കുറവില്‍ ഈ ഫോണ്‍ വാങ്ങാനാകും.

    iQOO നിയോ 7- സവിശേഷതകള്‍

    1. iQOO Neo 7ന്റെ പ്രധാന സവിശേഷത അതിന്റെ ചിപ്സെറ്റ്, മീഡിയടെക് ഡൈമെന്‍സിറ്റി 8200 ചിപ്പാണ് എന്നത് തന്നെ. 12GB വരെ LPDDR5 റാമും 512GB UFS 3.1 സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു. ഈ ചിപ്‌സെറ്റ് 5G കണക്റ്റിവിറ്റിയ്ക്കും വളരെ അനുയോജ്യമാണ്.
    2. 5000mAh ബാറ്ററിയാണ് ഐക്യൂ നിയോ 7 ഫോണിലുള്ളത്. 10 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 60% ചാര്‍ജാകും. കാരണം 120Wന്റെ വയര്‍ഡ് ചാര്‍ജിങ്ങാണ് ഫോണ്‍ പിന്തുണയ്ക്കുന്നത്.
    3. ഫോണിന്റെ മുന്‍വശത്തുള്ള 6.78 ഇഞ്ച് അമോലെഡ് പാനലിന്റെ റീഫ്രെഷ് റേറ്റ് 120 ആണ്. ഇത് HDR10+ റേറ്റുചെയ്തതും 1300 nits തെളിച്ചം കാണിക്കുന്നതുമാണ്.
    4. നിങ്ങള്‍ക്ക് അണ്ടര്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് റീഡര്‍ ലഭിക്കുന്നതാണ്. ഫോണിന്റെ അണ്‍ലോക്കിങ് ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ Android 13 അടിസ്ഥാനമാക്കിയുള്ള Funtouch OS ആണ് ഇതിലുള്ളത്.
    5. ഇപ്പോള്‍ പലരും Camera നോക്കിയാണ് ഫോണ്‍ വാങ്ങുന്നത്. iQOO Neo 7 ഫോണിന്റെ മെയിന്‍ ക്യാമറ 64MPയുടേതാണ്. ഫോണില്‍ രണ്ട് 2MP ഓക്സിലറി സെന്‍സറുകള്‍ പിന്‍ഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. സെല്‍ഫിക്കായി മുന്‍വശത്ത് 16MP ഷൂട്ടറും ഉള്‍ക്കൊള്ളുന്നു.

    iQOO Neo 7യുടെ ഇന്ത്യയിലെ വിലയും ഓഫറുകളും

    iQOO നിയോ 7 ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക്, ഫ്രോസ്റ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ വാങ്ങാവുന്നതാണ്. 8GB+128GBയുടെ ഫോണിന് 29,999 രൂപയാണ് വില വരുന്നത്. 12GB+256GBയുടെ ഉയര്‍ന്ന വേരിയന്റിന് ഇന്ത്യയില്‍ 33,999 രൂപയാണ് വില.
    ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 1 മണി മുതലാണ് iQOO Neo 7 വില്‍പ്പന ആരംഭിച്ചത്. ആമസോണ്‍ ഇന്ത്യയില്‍ നിന്ന് നിങ്ങള്‍ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...