എയര്‍പോഡുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്.
വിലക്കുറവില്‍ ആപ്പിളിന്റെ എയര്‍പോഡുകളാണ് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാകുക. 2019- ല്‍ ആപ്പിള്‍ പുറത്തിറക്കിയ ആപ്പിള്‍ എയര്‍പോഡ് പ്രോയാണ് ഇപ്പോള്‍ ഓഫര്‍ വിലയില്‍ വാങ്ങാന്‍ സാധിക്കുന്നത്. ഈ എയര്‍പോഡിന്റെ ഓഫറുകള്‍ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഫ്ലിപ്കാര്ട്ടില് 23 ശതമാനം വിലക്കിഴിവില്‍ 19,900 രൂപയ്ക്കാണ് ആപ്പിള്‍ എയര്‍പോഡ് പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പേടിഎം വാലറ്റ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 100 രൂപയുടെ ക്യാഷ് ബാക്ക് ലഭ്യമാണ്. കൂടാതെ, ആപ്പിള്‍ എയര്‍പോഡ് പ്രോ വാങ്ങുമ്ബോള്‍ ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്.
പ്രവര്‍ത്തിക്കുന്ന പഴയ ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുമ്ബോള്‍ 18,000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. എക്സ്ചേഞ്ച് ചെയ്യുമ്ബോള്‍ ഡിവൈസുകള്‍ക്ക് അനുസരിച്ച് വിലക്കിഴിവ് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. എല്ലാ ഓഫറും കിഴിക്കുമ്ബോള് ആപ്പിള്‍ എയര്‍പോഡ് പ്രോ 1,800 രൂപയ്ക്ക് വരെ സ്വന്തമാക്കാന്‍ സാധിക്കും.

