MORE

    ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു; ജനാധിപത്യത്തിന്‍്റെ അടിത്തട്ടിന് ഇളക്കമുണ്ടായിരിക്കുന്നു; ഇപ്പോഴുള്ള വ്യവസ്ഥയെ മാറ്റിമറിക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്; സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ്; തുറന്നടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

    Date:

    പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്ബുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രിയെ അദ്ദേഹം വിമര്‍ശിച്ചിരിക്കുകയാണ്.

    ആ പരാമര്‍ശം ഇങ്ങനെയാണ് ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയണം എന്നാണ് . എന്തായാലും വിദേശ രാജ്യത്ത് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടിരിക്കുകയാണ്. ബിജെപി ഇതിനോടകം തന്നെ രാഹുല്‍ ഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിക്കുകയാണ് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിക്കഴിഞ്ഞു.കഴിഞ്ഞ ദിവസം ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് വാര്‍ത്ത സമ്മേളനത്തില്‍ ഇത്തരത്തിലുള്ള ഒരു ആരോപണം രാഹുല്‍ഗാന്ധിക്കെതിരെ ഉന്നയിച്ചിരുന്നു.രാഹുല്‍ഗാന്ധി വിദേശത്ത് ഇന്ത്യ അപമാനിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാഹുല്‍ഗാന്ധി തുടരുകയാണ്.

    ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു. ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കമുണ്ടായിരിക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥയെ മാറ്റിമറിക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ്. വെറുപ്പ് വിതറി രാജ്യത്തെ രണ്ടാക്കാൻ ശ്രമിക്കുകയാണ്. അടുത്ത മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ണാടകയിലോ നേടിയ പോലുള്ള വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...